വെളുപ്പാം കാലം നീ കണ്ടത്.
ഓറക്കൊഴിച്ചിട്ടോളോട് കൊഞ്ചീട്ടല്ലേ
വൈന്നേരം കാസ്റോട് എത്തൂന്നത്
ഓള് വണ്ടി കേറുമ്പോ കാണാനല്ലേ
ഓനെറെ ചങ്കിപ്പോ പെട്ക്കണ കണ്ടാ നീ
ഓന്റെ കൂറ്റല്ലം ബറ്ക്കന്ന കേട്ടാ നീ
രണ്ട് ബെലിക്കമ്പ പൊയ്ക്കോളും നിന്റെ കളി പെണ്ണ് മണ്ണ്റ ഓളോട് പോവാമ്പറി

എന്റെ ചങ്ങായി നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്ടാ കള്ളി തുണിയണ്കെ ഞാനില്ലേ
എന്റെ ചങ്ങായി നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്ടാ കള്ളി തുണിയണ്കെ ഞാനില്ലേ

സുറ്മ ഒട്ടൊരു വെള്ള്യാഴ്ച
ചെത്തീറ്റ് ഉസ്കൂള് പോയതല്ലേ
മാഷ് മാരോടെല്ലാം കള്പറഞ്ഞിട്ട്
ഉച്ചക്ക് ശേഷോ നീ ഓളെ കണ്ട്
നിട്ട് ഓളോട് നീ നിന്റെ ബിഷ്യം പറഞ്ഞ്
ഓളെ കാണാനെന്തോരു ചേലന്നറിഞ്ഞ്
അപ്പോ കൊറച്ച് നേരം നിങ്ങോ മുണ്ടാണ്ടായി
നിട്ട് ഒന്നും ചെല്ലാന്റ് ഓള് പോയി

ന്റെ മൊയ്തൂട്ടി ഓളെ ബചാരിച്ചിട്ട ബേജാറാണ്ട
ഓള് പോട്ട്ടാ കള്ളി തുണിയണ്കെ ഞാനിണ്ട്റാ
എന്റെ ചങ്ങായി നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്ടാ കള്ളി തുണിയണ്കെ ഞാനില്ലേ

ബറ്സം എന്നിട്ട് പോയ പോലായിനി
ഓളൊക്യ മുന്നേറി നിനക്ക് പിരാന്തായി
ഞാനെത്ര ചെല്ലീറ്റും കേട്ടിറ്റ ഇപ്പെന്തായി
ആരോട് ചെല്ലാന് ചെല്ലീറ്റെന്നെന്താന്
ബേജാറായിട്ടിരിന്നിറ്റിപ്പോ എന്ത് മലമറിക്കാന്
കടിച്ചുതുമില്ല പിടിച്ചതുമില്ലാണ്ടായി

വെളുപ്പാം കാലം ഞാൻ കണ്ടത്
ഓറ്ക്കം കെട്ടോളോട് മുണ്ടീറ്റെന്ന
ബൈട്ട് പോരേന്ന് ഞാൻ കീഞ്ഞതല്ലോ
എങ്ങനെങ്ങോളോന്ന് കാണാനഞ്ഞെ
ആ പെണ്ണെന്നെ കിട്ടിറ്റിന്നേക്കൊരു കൊല്ലായി
കൊറച്ച് മാസം മുന്നേ ബാട്ടും പോയി
ഞാൻ കണ്ട കിനാവെല്ലാം ബെറ്തെ ആയി
കണ്ട കിനാവെല്ലോ

എന്റെ ചങ്ങായി നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്ടാ കള്ളി തുണിയണ്കെ ഞാനില്ലേ
എന്റെ ചങ്ങായി നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്ടാ കള്ളി തുണിയണ്കെ ഞാനില്ലേ