ചെന്താമര ചേലുള്ള പെണ്ണേ | Chenthamara Chelulla penne Malayalam Nadanpattu Song Lyrics

ചെന്താമര ചേലുള്ള  പെണ്ണേ.. ചെമ്പകപ്പൂ മണമുള്ള പെണ്ണേ..
പെണ്ണേ നിന്‍റെ പെരെന്താണെടി പൂവാലങ്കിളിയേ…

ചെന്താമര ചേലുള്ള  പെണ്ണേ.. ചെമ്പകപ്പൂ മണമുള്ള പെണ്ണേ..
പെണ്ണേ നിന്‍റെ പെരെന്താണെടി പൂവാലങ്കിളിയേ…

ചെന്താമര പറിക്കാനും വേണ്ടി.. ചെമ്പകപ്പൂ മണക്കാനും വേണ്ടി
എത്ര ഞാൻ പാഞ്ഞു നടന്നെടീ  പൂവാലങ്കിളിയേ..

കള്ളക്കണ്ണാലെന്‍റെ നെഞ്ചിലോന്നാമലരമ്പുതൊടുത്തവളേ നിന്‍റെ
കള്ള നുണക്കുഴിയൂറുന്ന പുഞ്ചിരി ഞാനൊന്ന് കണ്ടോട്ടേ..
കള്ളക്കണ്ണാലെന്‍റെ നെഞ്ചിലോന്നാമലരമ്പുതൊടുത്തവളേ നിന്‍റെ
കള്ള നുണക്കുഴിയൂറുന്ന പുഞ്ചിരി ഞാനൊന്ന് കണ്ടോട്ടേ..

കരിമിഴിയുള്ള കണ്ണാളേ.. കരിവളയിട്ട കയ്യാലേ..
മാറിലടക്കിയ ബാലപാഠത്തിലെനിക്കൊരിടം തരുമോ......
എന്‍റെ ഇണക്കുയിലേ….

ചെന്താമര ചേലുള്ള  പെണ്ണേ.. ചെമ്പകപ്പൂ മണമുള്ള പെണ്ണേ..
പെണ്ണേ നിന്‍റെ പെരെന്താണെടി പൂവാലങ്കിളിയേ...

പുഞ്ചിരിയാലെന്നെ നോക്കി മയക്കിയ സുന്ദരപ്പെണ്‍ക്കൊടിയേ നിന്‍റെ
മുല്ല മുടിയിലെ ചെമ്പക മൊട്ടൊന്നെനിക്ക് കടം തരുമോ...
പുഞ്ചിരിയാലെന്നെ നോക്കി മയക്കിയ സുന്ദരപ്പെണ്‍ക്കൊടിയേ നിന്‍റെ
മുല്ല മുടിയിലെ ചെമ്പക മൊട്ടൊന്നെനിക്ക് കടം തരുമോ..

പഞ്ചവര്‍ണ്ണക്കിളിപ്പെണ്ണാളേ.. കൊഞ്ചും മൊഴിയൊന്ന് കേട്ടാലേ..
എന്നുമാ കണ്ണിലെ കാണും കനവിലെ കാമുകനല്ലേ ഞാന്‍

ചെന്താമര ചേലുള്ള  പെണ്ണേ.. ചെമ്പകപ്പൂ മണമുള്ള പെണ്ണേ..
പെണ്ണേ നിന്‍റെ പെരെന്താണെടി പൂവാലങ്കിളിയേ….

ചെന്താമര ചേലുള്ള  പെണ്ണേ.. ചെമ്പകപ്പൂ മണമുള്ള പെണ്ണേ..
പെണ്ണേ നിന്‍റെ പെരെന്താണെടി പൂവാലങ്കിളിയേ….

ചെന്താമര പറിക്കാനും വേണ്ടി  ചെമ്പകപ്പൂ മണക്കാനും വേണ്ടി
എത്ര ഞാൻ പാഞ്ഞു നടന്നെടീ  പൂവാലങ്കിളിയേ....

Please comment if you need any lyrics

Post a Comment

1 Comments

We hope you enjoyed the post. Please comment the lyrics you need, we will post it as soon as possible. Thanks!!!