എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ..

പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..

ചേലിൽ നുണക്കുഴിയൊന്ന് നല്ല പൂപോലന്ന് വിരിഞ്ഞ്..
നാണിച്ച് കണ്ണോന്നടച്ച് കാട്ടുമൈനയെൻ  കൂട്ടിലൊളിച്ച്..
കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരിപ്പെണ്കൊടിയേ..
കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരിപ്പെണ്കൊടിയേ..

പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..
എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ..
എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ..

ദൂരത്ത് നിന്നൊന്നു കണ്ടാൽ  വേഗമേറുന്നു നെഞ്ചിടിപ്പിന്ന്..
ചാരത്ത് നീ വന്നു നിന്നാൽ നല്ല പാരിജാതപ്പൂ  സുഗന്ധം..
പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത്..
പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത്..

പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..
എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ..
എന്നും വരും വഴിവക്കിൽ അവനെന്നോടൊന്നുമിണ്ടാൻ..

 ആടുകൾ മേച്ചു നടന്നു നിൻറെ പൂമടിത്തട്ടിൽകിടന്നു..
 പുല്ലാങ്കുഴൽ പാട്ടുയർന്നു നിൻറെ കൈവളത്താളമുതിർത്തു..
 അന്നും തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തെ നിറഞ്ഞൊഴുകി..
 അന്നും തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തെ നിറഞ്ഞൊഴുകി..

പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..

ചാഞ്ചാടും പൂമയിലല്ലേ  കൂട്ടുകൂടുവാൻ നീ വരുകില്ലേ
ചാരത്ത് നീവരുകില്ലേ  നിൻ പൂമുഖം വാടല്ലേ പൊന്നേ
തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ..