കിടുവേ കിടുകിടുവേ ഈ കേരളമടിമുടി കിടുവേ
കാലത്തിനു മുന്നേ നാം പലതിനുമൊരുപടി മേലെ

കിടുവേ കിടുകിടുവേ ഈ കേരളം അടിമുടി കിടുവേ
കാലത്തിനു മുന്നേ നാം പലതിനും ഒരുപടി മേലെ
മലനാടും ഇടനാടും കടലോരോം കൂടുമ്പം
ഇമ്പത്തിന്‍ കൂട്ടുകുടുംബം നമ്മുടെ വീടാം ഈ നാട്
ഇമ്പത്തിന്‍ കൂട്ടുകുടുംബം നമ്മുടെ വീടാം ഈ നാട്

അമ്പത്തൊന്നക്ഷരമെഴ്ത്ത തമ്പുരുവാണെന്‍ പങ്കിളിയേ
അമ്പത്തൊന്നക്ഷരമെഴ്ത്ത തമ്പുരുവാണെന്‍ പങ്കിളിയേ

കലക്കേളികൊട്ടീ തിറ കഥകളി മോഹിനിയാട്ടം
തണിത്തെയ്യമുണ്ടേ വന്‍ പടയണി മുടിയേറ്റുണ്ടേ
തുടിത്താളമുണ്ടീ മണ്ണില്‍ കൈക്കൊട്ടിക്കളിയുണ്ടേ
മതിക്കുന്നൊരപ്പന പാടാൻ മൈലാഞ്ചി മൊഞ്ചുണ്ടേ
ചോടൊന്നായ് ചേര്‍ന്നീടും മാര്‍ഗംകളി കണ്ടീല്ലേ
നാമൊന്നായ് ചേരുന്നീ മലയാളത്തറവാട്ടില്‍

കിടുവേ കിടുകിടുവേ ഈ കേരളമടിമുടി കിടുവേ
കാലത്തിനു മുന്നേ നാം പലതിനുമൊരുപടി മേലെ
മലനാടും ഇടനാടും കടലോരോം കൂടുമ്പം
ഇമ്പത്തിന്‍ കൂട്ടുകുടുംബം നമ്മുടെ വീടാം ഈ നാട്
ഇമ്പത്തിന്‍ കൂട്ടുകുടുംബം നമ്മുടെ വീടാം ഈ നാട്

കരിക്കൊണ്ടല്‍ കൊണ്ട് മലനാടിനോരിണ്ടല്‍ വന്നാല്‍
തുടിക്കുന്നുമുണ്ടേ ഈ കടലിന്‍ മക്കടെ കൈകള്‍
പനിക്കോള് കണ്ടാലവന്‍ മാമാങ്കത്തണലുണ്ടേ
നമുക്കൊത്തു നിന്നാല്‍ പിന്നേ നമുക്കൊപ്പമാണെല്ലാം
നേടാനായ് നല്‍കാനായ് മുന്നോട്ട് മുന്നോട്ട്
എല്ലാരും ഒന്നല്ലോ തിരുകേര മുറ്റത്ത്

കിടുവേ കിടുകിടുവേ
ഈ കേരളമടിമുടി കിടുവേ
കാലത്തിനു മുന്നേ
നാം പലതിനുമൊരുപടി മേലെ

മലനാടും ഇടനാടും കടലോരോം കൂടുമ്പം
ഇമ്പത്തിന്‍ കൂട്ടുകുടുംബം നമ്മുടെ വീടാം ഈ നാട്
ഇമ്പത്തിന്‍ കൂട്ടുകുടുംബം നമ്മുടെ വീടാം ഈ നാട്
അമ്പത്തൊന്നക്ഷരമെഴ്ത്ത തമ്പുരുവാണെന്‍ പങ്കിളിയേ
അമ്പത്തൊന്നക്ഷരമെഴ്ത്ത തമ്പുരുവാണെന്‍ പങ്കിളിയേ

Please comment if you need any lyrics