പതിനേഴിൻ അഴകുള്ള പടിഞ്ഞാറൻ കാറ്റിൽ
അനുരാഗം കൊണ്ടെന്‍റെ ഉള്ളം നിറഞ്ഞു..
ഒരുനാളും പിരിയാതെ നാമൊന്നായി ചേരും
പ്രണയത്തിൻ പൂനുള്ളി ഹൃദയം കൈമാറും..

നീലാമ്പൽ പൂചൂടും മീനോ..
നീ നീരാടും വർണ്ണ പൊൻമാനോ..

കണ്ണട്ടും കണ്ണട്ടും കാത്തിരുന്നില്ലേ..
കാതോർത്തും കാതോർത്തും നമ്മളിന്നൊന്നെ..

പതിനേഴിൻ അഴകുള്ള പടിഞ്ഞാറൻ കാറ്റിൽ
അനുരാഗം കൊണ്ടെന്‍റെ ഉള്ളം നിറഞ്ഞു..
ഒരുനാളും പിരിയാതെ നാമൊന്നായി ചേരും
പ്രണയത്തിൻ പൂനുള്ളി ഹൃദയം കൈമാറും..

പൂങ്കിനാവിൻ പന്തലിൽ രാഗലോലയാണുനീ
ഞാന്‍ തൊഴുന്ന കോവിലില്‍ ദേവലോകറാണി നീ
എത്രയോ സന്ധ്യകള്‍ ചാലിച്ച് ചാര്‍ത്തിയ നിന്‍ കവിളരുണിമയില്‍
എന്നനുരാഗമാം ചിത്രകഥയിലെ ഏഴഴകുള്ള സഖീ

നീരാടും വര്‍ണ്ണപ്പൊന്‍മാനോ
നീരാമ്പല്‍ പൂചൂടുംമീനോ

പതിനേഴിൻ അഴകുള്ള പടിഞ്ഞാറൻ കാറ്റിൽ
അനുരാഗം കൊണ്ടെന്‍റെ ഉള്ളം നിറഞ്ഞു..
ഒരുനാളും പിരിയാതെ നാമൊന്നായി ചേരും
പ്രണയത്തിൻ പൂനുള്ളി ഹൃദയം കൈമാറും..

നീലാമ്പൽ പൂചൂടും മീനോ..
നീ നീരാടും വർണ്ണ പൊൻമാനോ..

കണ്ണട്ടും കണ്ണട്ടും കാത്തിരുന്നില്ലേ..
കാതോർത്തും കാതോർത്തും നമ്മളിന്നൊന്നെ…….(2)
 
Please comment if you need any lyrics