സ്വതന്ത്ര ഭാരത ഭൂവില്‍ അതിനി നാം
കുതന്ത്ര ഭരണക്കാരുടെ കെണിയാല്‍
പിറന്ന നാടിനെ വെടിഞ്ഞിടാന്‍ പറഞ്ഞിറങ്ങിയാല്‍
വിടുമോ -
അവരുടെ കുടിലത പടയിത് കടലിതിനടിയിലായ് പെടുത്തിടും
നിജമേ
(.........സ്വതന്ത്രഭാരതഭൂവിലതിനിനാം)
ഇതെന്തു ഭരണം അതുരത്തിടേണം,
മതാന്ധതക്കൊരു വിലങ്ങതിടണം....2
അഹന്ധ മാറ്റി സ്വതന്ത്ര ഭാരതം സുഗന്ധമാക്കിടണം
ഇവിടമില്‍ പിറന്നവര്‍ ഒടുവരെ നടുവളച്ചിടാതടര്‍ക്കളത്തില്‍
പൊരുതിടണം
(.................സ്വതന്ത്രഭാരതഭൂവിലതിനിനാം)
വെളുത്തകുടിലരെ തുരത്തിടാനായ്
ഗളത്തില്‍ കയര്‍, വെടി വരിത്തവര്‍ നാം......2
പിളര്‍ത്തി നമ്മളെ ഭരിക്കുവോര്‍ക്കെതിര്‍
കഴുത്തുയര്‍ത്തിടണം
ഖിലാഫത്തിന്‍ പടയതിനിറങ്ങിയ പിതാമഹരുടെ സുതര്‍
കരുത്തരായിടണം
(............സ്വതന്ത്രഭാരതഭൂവിലതിനിനാം)
തിളച്ചു പൊങ്ങുമീ പതിതരെ ഇദയം
തളച്ചിടാതിത് പുതുമയുള്ളുദയം....2
തുളച്ചുകയറീ വിളച്ചിലൊക്കെയും പൊളിച്ചിടും യുവത
ജഗമത്തില്‍ അടിപെടും ജനതതിയവരുടെ സ്വരരമതാല്‍ ഉയര്‍ത്തിടും
മമതാ
(................സ്വതന്ത്രഭാരതഭൂവിലതിനിനാം.........2)
1 Comments
nice
ReplyDeleteDrop a comment for corrections and the lyrics you need!!