അകലേ... അകലേ... അതിരില്ലാ ആകാശം

പൊരുതി നിൽക്കാൻ ഇവിടെ ഇത്തിരി മണ്ണ്

അകലേ അകലേ അതിരില്ലാ ആകാശം

പൊരുതി നിൽക്കാൻ ഇവിടെ ഇത്തിരി മണ്ണ്

 

കരുതിവെച്ചോരോർമ്മകൾ എല്ലാം

ചിതറി വീഴുന്നു... കുതറി മായുന്നു..

അകലേ... അകലേ...

 

പൂവണി മാസ സന്ധ്യകൾ ചിന്തുകൾ പാടി തരാഞ്ഞതെന്തേ

പൂന്നിലാ ചന്ദ്രിക മാനത്ത് വന്നുവോ താരക തോഴിമാരായി

വാർമഴവില്ലിൻ വർണ്ണങ്ങൾ ഏഴും മാഞ്ഞുപോയതെന്തേ

അകലേ... അകലേ...

 

നീർമണി തെന്നലിൽ കേട്ടുവോ ഞാനെൻ മൂകമാം വേണുഗാനം

കാർമുകിൽ കാവടിയാടി കുറഞ്ഞുവോ കാവിലെ തോറ്റമായോ

അന്ധകാരത്തിന്‍റെ ചില്ലയിൽ ഞാനെന്നും ചേക്കേറി നിൽക്കണല്ലോ

 

അകലേ അകലേ അതിരില്ലാ ആകാശം

പൊരുതി നിൽക്കാൻ ഇവിടെ ഇത്തിരി മണ്ണ്

കരുതിവെച്ചോരോർമ്മകൾ എല്ലാം

ചിതറി വീഴുന്നു... കുതറി മായുന്നു..

അകലേ... അകലേ...