കുര കുരക്കണ ജിമ്മി
കുതി കുതിക്കണ ജിമ്മി
കുരു കുരുക്കണ ജിമ്മി അട പറക്കണ ജിമ്മി
മുറു മുറുക്കണ ജിമ്മി മൊട്ടയടിക്കണ
ജിമ്മി
കൊല വിളിക്കണ...
ജിമ്മി ഇവൻ കെണിയാടാ
വാല് വെച്ച് കെണിയാടാ
കാത്തിരുന്ന് പണിയാടാ
ഞാനിവിടെ ബലിയാടാ
ചുണക്കുട്ടി ചിരിപ്പെട്ടി തുടിക്കാണേ
പുലിക്കുട്ടി
വിളിക്കുമ്പോൾ എനിക്കെന്നും കളിക്കൂട്ടാ
ജിമ്മി
കരുത്തനാ പൊരുത്തമില്ലെന്നെ കടിച്ചിടുന്നവന്‍
പിരാനാ
മിടുക്കനാ കടിച്ചിടാനല്ല കടുത്തതോ മനം
തൊടാനാ
ജിമ്മി ഇവൻ കെണിയാടാ
വാല് വെച്ച് കെണിയാടാ
കാത്തിരുന്ന് പണിയാടാ
ഞാനിവിടെ ബലിയാടാ
കുരു കുരു കുരു കുരുക്കിൽ അടിമുടി
എന്നെ കുടുക്കും
തലവര അവൻ ഒടുക്കും ഒറപ്പായി തിരുത്തും
“ഒറപ്പായി തിരുത്തും ഒറപ്പായി
തിരുത്തും”
പൊന്നു ജിമ്മി ഹന്നു ചിമ്മി
എന്നും എന്നും കണ്ണിലുണ്ണി
പഞ്ഞിപോലേ മെയ്യുരുമ്മീ
എണ്ണിയെണ്ണി ഉമ്മ വാങ്ങി
ഉറക്കമോ കെടുത്തും ഈ കാലൻ കുറുക്കനോ നരിക്കിടാവോ
ഒരിക്കലും മറക്കുവാനാവില്ലെനിക്കവന്‍
കരുത്തിടാനാ
ജിമ്മി ഇവൻ കെണിയാടാ
വാല് വെച്ച് കെണിയാടാ
കാത്തിരുന്ന് പണിയാടാ
ഞാനിവിടെ ബലിയാടാ
ഒരുവഴിയിൽ വരുമ്പം അവൻ എറിയണ ദുരന്തം
അടവുകൾ അവൻ എടുത്താൽ അടക്കം കണിശം
“അടക്കം കണിശം അടക്കം കണിശം”
പോരു വേണ്ടാ ചൂര വേണ്ടാ പേടിയാണേ തീരെ
വേണ്ടാ
പേരിനല്ലാ കാര്യമല്ലേ പാവമെന്നും
കാവലില്ലേ
പടച്ചവൻ വിധിച്ചതാണേലും കലിപ്പിനി
പൊറുക്കുകില്ല
സഹിച്ചിടാൻ ഒരുക്കമല്ലെങ്കിൽ പടിക്ക്
നീ പുറത്ത് പോടോ
ജിമ്മി ഇവൻ കെണിയാടാ
വാല് വെച്ച് കെണിയാടാ
കാത്തിരുന്ന് പണിയാടാ
ഞാനിവിടെ ബലിയാടാ
0 Comments
Drop a comment for corrections and the lyrics you need!!