പ്രണയം പുതു മഞ്ഞായി പെയ്തുവോ

കുളിരെന്നെ പുൽകിയോ

മനമതു കാതിൽ മൂളുന്നുവോ

ഹൃദയം തിരിനാളം നീട്ടിയോ

വെയിൽ വർണ്ണം തേടിയോ

എൻ ദളം അതിൽ മെല്ലെ വിടരുന്നുവോ

 

വിരൽ കൊരുത്തു നാം നീങ്ങും താഴ്വര

നിറഞ്ഞിരുന്നു വെൺമേഘപ്പൂക്കളായി

 

നിനവുകൾ എന്നുമെന്നിൽ

പുതുമഴ തീർത്തിടും ഓമലേ

പറയുവതില്ല തമ്മിൽ അനുരാഗവും തോഴനേ

ശലഭം അതെന്‍റെയുള്ളില്‍

ചിറകടി തീർത്തിടും വേളയിൽ

മിഴിയതു താഴ്ത്തി നിന്നിൽ അണയുന്നു വാര്‍തിങ്കളായ്..

 

വെൺ പുലരികൾ നറു സന്ധ്യകൾ മനമേകമാകുന്ന രാവുകൾ

ഏതുമാകവേ നിന്മുഖം ഓർമ്മകൾ തീർക്കും എൻ കിനാവിൽ

ഈ നാളുകൾ ഇനി അകലുമോ

കൺപീലിയും നനവാരമോ

എന്‍ സ്വന്തമാർന്നിടും നാൾവരെ

നീ മിന്നിമിന്നി നിലനിൽക്കുമെന്നോ

 

പോയ് മറഞ്ഞൊരീ രാത്രികൾ

ഞാൻ ചേർന്നു നിന്നിൽ അവർ സാക്ഷികൾ

നീ നിറഞ്ഞൊരെന്നോർമ്മകൾ

പ്രാണൻ പകർന്നീട്ടും എന്‍ മേനിയില്‍

 

വിരൽ കൊരുത്തു നാം നീങ്ങും താഴ്വര

നിറഞ്ഞിരുന്നു വെൺമേഘപ്പൂക്കളായി

 

നിനവുകൾ എന്നുമെന്നിൽ

പുതുമഴ തീർത്തിടും ഓമലേ

പറയുവതില്ല തമ്മിൽ അനുരാഗവും തോഴനേ...

ശലഭം അതെന്‍റെയുള്ളില്‍

ചിറകടി തീർത്തിടും വേളയിൽ

മിഴിയതു താഴ്ത്തി നിന്നിൽ അണയുന്നു വാര്‍തിങ്കളായി....

 

വെൺ പുലരികൾ നറു സന്ധ്യകൾ മനമേകമാകുന്ന രാവുകൾ

ഏതുമാകവേ നിന്മുഖം ഓർമ്മകൾ തീർക്കും എൻ കിനാവിൽ

ഈ നാളുകൾ ഇനി അകലുമോ

കൺപീലിയും നനവാരമോ

എന്‍ സ്വന്തമാർന്നിടും നാൾവരെ

നീ മിന്നിമിന്നി നിലനിൽക്കുമെന്നോ


Pranayam puthu manjaayi peythuvo

kulirenne pulkiyo

manamathu kaathil moolunnuvo...

Hridayam thirinaalam neettiyo

veyil varnnam theediyo

Yen dhalam athil melle vidarunnuvo ..

 

Viral korutthu naam neengum thaazhvara

niranjirunnu venmegha pookkalaayi

 

Ninavukal ennumennil

puthumazha theerthidum oomale

parayuvathilla thammil anuraagavum thozhane….

Shalabham athenteyullil‍

chirakadi theerthidum velayil

mizhiyathu thaazhtthi ninnil anayunnu vaar‍thinkalaay..

 

Ven pularikal naru sandhyakal manamekamaakunna raavukal

ethumaakave ninmukham ormmakal theerkkum en kinaavil

ee naalukal ini akalumo

kanpeeliyum nanavaaramo

en‍ svanthamaarnnidum naalvare

nee minniminni nilanilkkumenno

 

poy  maranjoree raathrikal

njaan chernnu ninnil avar saakshikal

nee niranjorennormmakal

praanan pakarnneettum en‍ meniyil‍

 

viral korutthu naam neengum thaazhvara

niranjirunnu venmegha pookkalaayi

 

Ninavukal ennumennil

puthumazha theerthidum oomale

parayuvathilla thammil anuraagavum thozhane

Shalabham athenteyullil‍

chirakadi theerthidum velayil

mizhiyathu thaazhtthi ninnil anayunnu vaar‍thinkalaayi

 

Ven pularikal naru sandhyakal manamekamaakunna raavukal

ethumaakave ninmukham ormmakal theerkkum en kinaavil

ee naalukal ini akalumo

kanpeeliyum nanavaaramo

en‍ svanthamaarnnidum naalvare

nee minniminni nilanilkkumenno