മിന്നി തിളങ്ങുന്ന താരാഗണങ്ങൾ

കാണുന്നു മറ്റൊരു ലോകം

മിന്നി തിളങ്ങുന്ന താരാഗണങ്ങൾ

കാണുന്നു മറ്റൊരു ലോകം

പുകമറ ഇല്ലാത്ത കണ്ണുകലങ്ങാത്ത

പുഷ്പിണിയായി ഒരു ഭൂമി

മിന്നി തിളങ്ങുന്ന താരാഗണങ്ങൾ

കാണുന്നു മറ്റൊരു ലോകം

 

വരണമാല്യവുമായി ഭൂമി നിൽക്കുമ്പോൾ

കുളിർകാറ്റു മൂളുന്നു നീലാംബരി

വരണമാല്യവുമായി ഭൂമി നിൽക്കുമ്പോൾ

കുളിർകാറ്റു മൂളുന്നു നീലാംബരി

വിണ്ണിൽ തിളങ്ങുന്നോരമ്പിളി അപ്പോൾ

പൂനിലാ പൂമഴ പെയ്യിക്കുന്നു

വിണ്ണിൽ തിളങ്ങുന്നോരമ്പിളി അപ്പോൾ

പൂനിലാ പൂമഴ പെയ്യിക്കുന്നു

മിന്നി തിളങ്ങുന്ന താരാഗണങ്ങൾ

കാണുന്നു മറ്റൊരു ലോകം

 

തൊടിയിലെ മാന്തോപ്പിൽ കുയിലിണ പാടുന്നു

മുറ്റത്തോരാണ്മയിൽ നൃത്തമാടുന്നു

തൊടിയിലെ മാന്തോപ്പിൽ കുയിലിണ പാടുന്നു

മുറ്റത്തോരാണ്മയിൽ നൃത്തമാടുന്നു

ഭൂമിയിൽ സ്വർഗ്ഗം വിരിയുന്ന ഗന്ധം

മാനവ ഹൃത്തിലും നിറഞ്ഞിടുന്നു

ഭൂമിയിൽ സ്വർഗ്ഗം വിരിയുന്ന ഗന്ധം

മാനവ ഹൃത്തിലും നിറഞ്ഞിടുന്നു

മിന്നി തിളങ്ങുന്ന താരാഗണങ്ങൾ

കാണുന്നു മറ്റൊരു ലോകം

 

ഒരു ജാതി ഒരു മതം അത് സ്നേഹം എന്നോതി

ഒരുമിച്ചവർ നിന്ന് കൈകള്‍കൂപ്പി

ഒരു ജാതി ഒരു മതം അത് സ്നേഹം എന്നോതി

ഒരുമിച്ചവർ നിന്ന് കൈകള്‍കൂപ്പി

അതിജീവനത്തിന്റെ ആരയിൽ നിന്നു

ഒരു പുതു സൂര്യനായി കാത്തുനിന്നു

അതിജീവനത്തിന്റെ ആരയിൽ നിന്നു

ഒരു പുതു സൂര്യനായി കാത്തുനിന്നു

 

മിന്നി തിളങ്ങുന്ന താരാഗണങ്ങൾ

കാണുന്നു മറ്റൊരു ലോകം

മിന്നി തിളങ്ങുന്ന താരാഗണങ്ങൾ

കാണുന്നു മറ്റൊരു ലോകം

പുകമറ ഇല്ലാത്ത കണ്ണുകലങ്ങാത്ത

പുഷ്പിണിയായി ഒരു ഭൂമി

മിന്നി തിളങ്ങുന്ന താരാഗണങ്ങൾ

കാണുന്നു മറ്റൊരു ലോകം