വരികള്‍

"പുലരി വിരിയുമ്പോഴും മാനത്ത് ബാക്കിനിൽക്കുന്ന ചന്ദ്രക്കല കണ്ടിട്ടുണ്ടോ,
സൂര്യൻ ഉദിക്കുന്നത് വരെ
വെളിച്ചം പരക്കുന്നത് വരെ
അങ്ങനെ കാത്തുനിൽക്കും"

"Just to make sure that you are not left alone
To reassure that there’s always light
Whispering in the ears that there’s always hope"

പ്രഭാതം കിളിയുടെ നാദം
ഞാൻ കാണുന്ന വിരിയുന്ന വാനം
കുയിൽ പാടുന്ന മധുരമീ ഗാനം
അകലെ ഉയരുന്ന സൂര്യനെ കാണാം

Sun rises in the east
Still moon shining on the peak
Sun rises in the east
Still moon shining on the peak
 

മനസ്സിൽ വേവലാതികൾ ആവലാതികൾ
പുകയും ആധികള്‍ നിറയെ ഭീതികൾ
നിൻറെ ചിന്തകൾ നിന്റെ ഘാതകർ
നിൻറെ ഉള്ളിലോ നൂറു കേൾവികൾ
സ്വയം ഉരുകിത്തീരും പോലെ തീരും പോലെ തോന്നും നേരം
മനസാകേ വിങ്ങും പോലെ തിങ്ങും പോലെ തോന്നും നേരം
കണ്ണാകേ നീറും നേരം ഉള്ളാകെ പുകകയും നേരം
നീ തേടണം നീ തേടണം അകലെ അകലെ അകലെ വാനം

When you are feeling love
Just run to the top
Just look at the sky
Just gaze at the stars
Just smile at the moon
And wait for the sun
Just smile at the moon
And wait for the sun
 

വാനം മേലെ കാണും നീളെ
താരങ്ങൾ പലനാളം പോലെ
അമ്പിളി പുഞ്ചിരി തൂകും കീഴെ
അംബരചുംബികള്‍ മേഘം പോലെ
ഇത്തിരി നേരം കാക്കാം അകലെ
സൂര്യനുദിക്കും പൊന്‍കല പോല്‍ ആ
മഞ്ഞുപുതച്ചൊരു മാമല തെളിയും
പക്ഷികൾ കരയും പൂവുകൾ വിരിയും

പ്രഭാതം കിളിയുടെ നാദം
ഞാൻ കാണുന്ന വിരിയുന്ന വാനം
കുയിൽ പാടുന്ന മധുരമീ ഗാനം
അകലെ ഉയരുന്ന സൂര്യനെ കാണാം

Sun rises in the east
Still moon shining on the peak
Sun rises in the east
Still moon shining on the peak

ഞാൻ തേടുന്ന തീരങ്ങൾ കാണുന്നുണ്ട് അരികെ
പാട്ടിൻറെ ഈണത്തിൽ പുഞ്ചിരി വിരിയെ
അരികില്‍ അരികില്‍ ഇനി
വഴികൾ തെളിയും ഇനി
തിരികെ തിരികെ ഇനി
മടങ്ങില്ലൊരിക്കലും തളരില്ല ഞാൻ

തളരില്ല ഞാന്‍ ഇനി
പതറില്ല ഞാൻ ഇനി
കരയില്ല കരയില്ല
കരയില്ല ഞാൻ ഇനി
മുന്നേറാം ഇനി മുന്നേറാം ഇനി
നിനക്കുന്ന പാതകൾ കയ്യേറാം
എന്‍റെ കനവിന്‍റെ ശിഖരത്തിൽ ചേക്കേറാം
അതിന്റുച്ചിയിൽ നിന്നിനി പറന്നുയരാം
ഇനി ചിറകടിച്ചുയരാം പറന്നുയരാം
ഞാന്‍ ചിറകടിച്ചുയരാം പറന്നുയരാം

അഭി ബ്ലാരിങ്ങിംഗ് ബ്ലാരിങ്ങിംഗ് ബ്ലാരിങ്ങിംഗ് ബ്ലാരിംഗ്
ബ്ലാരിങ്ങിംഗ് ബ്ലാരിങ്ങിംഗ് ബ്ലാരിങ്ങിംഗ് ബ്ലാ
അഭി ബ്ലാരിങ്ങിംഗ് ബ്ലാരിങ്ങിംഗ് ബ്ലാരിങ്ങിംഗ് ബ്ലാരിംഗ്
ബ്ലാരിങ്ങിംഗ് ബ്ലാരിങ്ങിംഗ് ബ്ലാരിങ്ങിംഗ് ബ്ലാ


Search tags: NJ Neeraj Madhav Sun rises in the east lyrics