LYRICS
ഓമൽ താമര കണ്ണല്ലേ
നീയെൻ മാനസപ്പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം..ഒന്നല്ലേ...
പ്രേമം പാടണ നെഞ്ചല്ലേ
കാണും ഏതിലും ചേലല്ലേ
വേനൽ ചൂടൊരു മഞ്ഞല്ലേ
ചാരത്തായ്..നീയില്ലേ...
അനുരാഗം ചിറകായേ
ഇനി നമ്മളതിലായ് ഉയരുന്നേ
കരകാണാ കൊതിയോടെ
മിഴി തമ്മിലിടക്കിടെ കൊരുക്കുന്നു
കനവിന്റെ വല.
ഓമൽ താമരകണ്ണല്ലേ
നീയെൻ മാനസ്സപ്പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം..ഒന്നല്ലേ...
പലവുരു കാണുമ്പോൾ ഓ..
ഒരുചിരി തൂകുന്നോ? ഓ..
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ?
പലവുരു കാണുമ്പോൾ ഓ..
ഒരുചിരി തൂകുന്നോ? ഓ..
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ?
നൂറു സായാഹ്‌ന മേഘങ്ങളാൽ
ചായമാടുന്ന വാനങ്ങളിൽ,
നീളെ നീയും ഞാനും തെന്നിപ്പായുമാവേശമായ്
അകലേ...
ദൂരെ സങ്കൽപ തീരങ്ങളിൽ
ചേരുവാനായി നീന്തുന്നിതാ.
ഓളം തുള്ളിപ്പായും തോണി കൊമ്പത്താലോലമായ്
ഹൃദയം...
നാളേറെ കാത്തേ കാലം തെറ്റി ചേരും വസന്തം.
നാടാകെ പാടി പായും വണ്ടിൽ തീരാതാനന്ദം.
നിൻ ഓരോ പദത്താളം
ഇന്നെൻ നെഞ്ചിൽ ജീവൻ തത്തും താളം
ഇതളിടുമൊരു പുതു ജീവിതം.
പലവുരു കാണുമ്പോൾ ഓ..
ഒരുചിരി തൂകുന്നോ? ഓ..
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ?
പലവുരു കാണുമ്പോൾ ഓ..
ഒരുചിരി തൂകുന്നോ? ഓ..
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ?
ഓമൽ താമര കണ്ണല്ലേ
നീയെൻ മാനസപ്പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം..ഒന്നല്ലേ...
പ്രേമം പാടണ നെഞ്ചല്ലേ
കാണും ഏതിലും ചേലല്ലേ
വേനൽ ചൂടൊരു മഞ്ഞല്ലേ
ചാരത്തായ്..നീയില്ലേ...
അനുരാഗം ചിറകായേ
ഇനി നമ്മളതിലായ് ഉയരുന്നേ
കരകാണാ കൊതിയോടെ
മിഴി തമ്മിലിടക്കിടെ കൊരുക്കുന്നു
കനവിന്റെ വല
ഓമൽ താമര കണ്ണല്ലേ
നീയെൻ മാനസപ്പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം..ഒന്നല്ലേ...
പലവുരു കാണുമ്പോൾ ഓ..
ഒരുചിരി തൂകുന്നോ? ഓ..
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ?
പലവുരു കാണുമ്പോൾ ഓ..
ഒരുചിരി തൂകുന്നോ? ഓ..
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ
0 Comments
Drop a comment for corrections and the lyrics you need!!