LYRICS
ഉയിരിൻ നാഥനെ, ഉലകിൻ ആദിയേ...
ഇരുളിൻ വീഥിയിൽ, തിരിയായ് നീ വരൂ..
ഉയിരിൻ നാഥനെ, ഉലകിൻ ആദിയേ...
ഇരുളിൻ വീഥിയിൽ, തിരിയായ് നീ വരൂ..
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ…
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകീടുന്നു..
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ..
ഉയിരിൻ നാഥനെ, ഉലകിൻ ആദിയേ...
ഇരുളിൻ വീഥിയിൽ, തിരിയായ് നീ വരൂ..
ഞാനെന്നൊരീ ജന്മം, നീ തന്ന സമ്മാനം..
ആനന്ദമാം ഉറവേ…
ആരാകിലും നിന്നിൽ, ചേരേണ്ടവർ ഞങ്ങൾ..
ഓരോ ദിനം കഴിയേ…
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ...
നീയെന്ന നാമം പൊരുളേ...
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകീടുന്നു..
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ..
ഉയിരിൻ നാഥനെ, ഉലകിൻ ആദിയേ...
ഇരുളിൻ വീഥിയിൽ, തിരിയായ് നീ വരൂ..
ഉയിരിൻ നാഥനെ...
0 Comments
Drop a comment for corrections and the lyrics you need!!