വാനിൽ ഉയരേ കാണാ മുകിലായി

പെയ്യുന്നുയിരിൽ നിൻ മൗനം

എന്തിനെ നെഞ്ചിൽ നാവായി നീ

നിന്നിലെ ജീവനായ് എൻ സ്വരം

 

തൂമാനമേ പുലർയാമമേ

പൊഴിയുന്നുവോ നിഴൽപൂക്കളായി

മേഘമേ... പ്രാണനില്‍..

തൂകിടുന്നോരോർമ്മയായ് നീ മാത്രം

 

തീരം തലോടും തിരക്കൈകളായി

എൻ മോഹ സംഗീതമായി

കാറ്റിൽ തുളുമ്പുന്ന രാഗങ്ങളായി

നീ എൻറെ സാരംഗിയായി

ചേർന്നെൻറെ ആത്മാവിൽ ഈണങ്ങൾ ആയ് നീയേ

 

വാനിൽ ഉയരേ കാണാ മുകിലായി

പെയ്യുന്നുയിരിൽ നിൻ മൗനം

എന്തിനെ നെഞ്ചിൽ നാവായി നീ

നിന്നിലെ ജീവനായ് എൻ സ്വരം