Film: Pranayavarnagal
Lyricist: Sachithanandan Puzhangara
Musician: Vidyasagar
Singer: Sujatha

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ 
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ 
വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലേ 
ഋതു നന്ദിനിയാക്കി അവളേ  
പനിനീര്‍ മലരാക്കി... 
 
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ 
ഒരു മഞ്ഞു തുള്ളി ഉറങ്ങി...

കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ 
കളിയായ്‌ ചാരിയതാരേ 
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ 
മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ 
കനവുകളെഴുതിയതാരേ 
നിനവുകളെഴുതിയതാരേ  
അവളെ തരളിതയാക്കിയതാരേ...

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ 
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ 
വിരഹമെന്നാലും മയങ്ങി.. 

മിഴി പെയ്തു തോർന്നൊരു സായന്ദനത്തിൽ 
മഴയായ് ചാറിയതാരേ 
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ 
കുയിലായ് മാറിയതാരേ 
അവളുടെ കവിളില്‍ തുടുവിരലാലെ 
കവിതകളെഴുതിയതാരേ 
മുകുളിതയാക്കിയതാരേ  
അവളെ പ്രണയിനിയാക്കിയതാരേ... 

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ 
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ 
വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലേ 
ഋതു നന്ദിനിയാക്കി അവളേ  
പനിനീര്‍ മലരാക്കി...
Update Soon