തന്താനേ താനാ തിന
തന്താനം താനാ (4)
ആദിയില്ലല്ലോ അന്തമില്ലല്ലോ
ലക്കാലമ്പോ ആ യുഗത്തിൽ (2)
ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ
ലക്കാലമ്പോ ആ യുഗത്തിൽ (2)
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
ഊണമില്ലല്ലോ ഉറക്കമില്ലല്ലോ
ലക്കാലമ്പോ ആ യുഗത്തിൽ (2)
എണ്ണമില്ലല്ലോ എഴുത്തുമില്ലല്ലോ
ലക്കാലമ്പോ ആ യുഗത്തിൽ (2)
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
ഒച്ചയില്ലല്ലോ ഓശയില്ലല്ലോ
ലക്കാലമ്പോ ആ യുഗത്തിൽ (2)
ആദിയില്ലല്ലോ അന്തമില്ലല്ലോ
ലക്കാലമ്പോ ആ യുഗത്തിൽ (2)
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
ആദിയോളം നൂലു വന്നയ്യോ
നൂലു താണയ്യോ താണരുണ്ട് (2)
പാതിമൊട്ട വീണ്ടു പൊട്ടി
മേലു ലോകം പൊട്ടിയല്ലോ
പാതിമൊട്ട വിണ്ടു പൊട്ടി
കീഴു ലോകം പൊട്ടിയല്ലോ
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
ശർക്കരകോഴി സമർത്ഥരുമഞ്ചു
മങ്ങൊത്തു ചേർന്നു കെടന്ന കാലം(2)
ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ
ലക്കാലമ്പോ ആ യുഗത്തിൽ (2)
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
ചുണ്ടു വച്ചല്ലോ നെറകി വച്ചല്ലോ
നെറികലും കൂടി വരം കൊടുത്തേ (2)
പോതകരിയോ നീലകരിയോ
മണ്ടനാരുക്കു വരം കൊടുത്തേ (2)
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
എന്നു പറന്നെഴും നൂറു കാതം
താണു പറന്നു നൂറു കാതം
ചെന്നിരിക്കാൻ ഭൂമിയില്ല
പറന്നു പറ്റാൻ മരങ്ങളില്ല
ചെന്നിരിക്കാൻ ഭൂമിയില്ല
പറന്നു പറ്റാൻ മരങ്ങളില്ല
ഏഴു കടലിനിടക്കടലിൽ
മണ്ടനൊരു വിളിക്കണൊണ്ട്
ഭൂമിയമ്മേ ഭൂമിയമ്മാളെയെ
ഒന്നു രണ്ടു വിളിച്ചുകണ്ടേ (2)
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
ആരു തന്നെ വിളിച്ചതാണോ
എന്തിനായി വിളിച്ചതാണോ
ഞങ്ങളാണേ ഞങ്ങളാണേ
ഭൂമിദേവി പൊന്നമ്മച്ചി
ഞങ്ങളാണേ ഞങ്ങളാണേ
ഭൂമിദേവി പൊന്നമ്മച്ചി
ചെന്നിരിക്കാൻ ഭൂമിയില്ല
പറന്നു പറ്റാൻ മരങ്ങളില്ല
ഭൂമിയമ്മേ ഭൂമിയമ്മേ
നല്ല വാതിലു തൊറക്ക വേണം
ഭൂമിയമ്മേ ഭൂമിയമ്മേ
നല്ല വാതിലു തൊറക്ക വേണം
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
തെക്കുന്നം കാറ്റടിച്ചേ
ഒരു തെന്നിയാടിച്ചേ
വടക്കന്നം കാറ്റടിച്ചേ
ഒന്നു പടുതിയാടിച്ചേ (2)
കെഴക്കന്നം കാറ്റടിച്ചേ
ഒരു തേർകാറ്റടിച്ചേ
പടിഞ്ഞാറൻ കാറ്റടിച്ചേ
ഒരു ചെങ്കാറ്റടിച്ചേ (2)
നാലു കാറ്റും പായുവാനും
കൂടെ ചുറ്റിയടിച്ചേ
കൊടവട്ടം കൊടവട്ടം
കൊതി തോന്നാതന്നു തോന്നി (2)
തെയ്യരയ്യം തെയ്യരയ്യം
തെയ്യര തെയ്യര തെയ്യരയ്യം
തന്താനേ താനാ തിന
തന്താനം താനാ (2)
Singer(s) | - |
Lyricist(s) | - |
Music(s) | - |
0 Comments
Drop a comment for corrections and the lyrics you need!!