മെയ്‌കണിന്ദ പീലിയുമായിൽ
മേൽതോനും മേനിയും
തെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യും
എന്നന്നേക്കും വാഴ്‌കവേ
തെയ് തെയ്... വാഴ്‌ക വാഴ്‌ക നമ്മുടെ
പരീക്ഷയെല്ലാം ഭൂമിമേൽ
തെയ് തെയ്...തെയ് തെയ്...
കരിനീല കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ
മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും
മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായ-  
ന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായ-  
ന്നൊരിക്കലമ്പ് നെയ്തതെന്താണ്
മെയ്‌കണിന്ദ പീലിയുമായിൽ
മേൽതോനും മേനിയും
നിലാവിൻ നാളം പോലെ
കെടാതെ ആളുന്നു നീ
മനസ്സിൻ ചില്ലിൽ ഓരോ നേരം മായാതെ
തുടിക്കും ജീവൻ നീയേ
പിടക്കും ശ്വാസം നീയേ
ഞെരമ്പിൽ തീയായ് മാറി നീയെന്നുള്ളാകെ
മഞ്ഞുകണമായി എന്റെ ഹൃദയം...
നിന്നിലലിയാൻ ഒന്ന് പൊഴിയാം
നീർപൊയ്കയാം മിഴിയാഴങ്ങളിൽ
പരൽ മീനുപോലെ ഞാൻ...
കിനാവിൻ പീലി കൊണ്ടുതഴുകീടുമെന്നുമൊരു
സുഖലയമിതു പ്രണയം...
കരിനീല കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായ-  
ന്നൊരിക്കലമ്പ് നെയ്തതെന്താണ്...
കണ്ണിനാൽ നെഞ്ചിനകത്തായ്  
അന്നൊരിക്കൽ അമ്പ് നെയ്തതെന്താണ്...