കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില്
പടികളിൽ ചങ്ങല കിലുക്കം കേട്ടു
വെളുപ്പെന്നും ഖിസ്സകളിൽ കനകത്തിൻ പല്ലക്കിൽ
കനമുള്ള ചെങ്കോലിൻ കിബറ് കേട്ടു
കഹനിന്റെ കിതാബിലെ ഇടയിലെ ഏട്ന്ന്
കിരീടം വെക്കാത്തൊരു സുൽത്വാൻ വന്ന്
കറുപ്പിന്റെ വളയങ്ങൾ അറുത്തൂവന്ന്
കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില്
പടികളിൽ ചങ്ങല കിലുക്കം കേട്ടു
തായ്‌പോക്കിൾ കൊടിയിന്ന് ഉതിർന്നൊരാ അടിമത്തം
ബിലാലോരെ ബദലില് അലിഞ്ഞ് ചേർന്നൂ
യജമാനിൻ കുലപ്പേരിൻ വടിവില്ലാ വാലറ്റം
അടിയാളിൻ മുതുകില് പതിച്ചു ചാർത്തി
ഇരുകാലി ചന്തയിൽ കഴുത്തുമ്മൽ തുടൽ തൂക്കി
കരിയിട്ട തൈലത്തിൽ നിറം മിനുക്കീ
ലേലത്തിൻ തറയില് ഒരുങ്ങുമ്പോ അറിയാതെ
വെളുപ്പിൻറെ ചിറക് നോക്കി കിനാവ് നെയ്യും
കിനാവിലെ മഴവില്ലിൽ നിറങ്ങളിൽ കറുപ്പില്ല
കുരുന്നിളം ബിലാലോര് ഖബറ് മൂടി
കിനാവിന്റെ മയ്യത്ത് ഖബറ് മൂടി
കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില്
പടികളിൽ ചങ്ങല കിലുക്കം കേട്ടു
കറുകറുത്ത ബിലാലോരെ പരുപരുത്ത മരുഭൂവിൽ
ആരമ്പ റസൂല് കണ്ട് ഹൃദയം പൊട്ടി
അഹദഅഹദ് മുറിയാതെ തൗഹീദിൻറ്റൊലി കേട്ട്
മാറത്തെ കരിങ്കല്ലിൻ അകത്തിൽ തട്ടി
ഖദ്‌റിന്റെ നിഗൂഢമാം ചുഴികളിൽ ഒളിപ്പിച്ച
കിസ്മത്തിന് മലരുകൾ ചൊരിഞ്ഞു റബ്ബ്
ഉമയ്യത്തിൻ കുലവമ്പ് തറവാട് ബദ്റില്
ബിലാലോരെ ഉടവാള് മുറുക്കിത്തുപ്പീ
ബിലാലോരെ ഉടവാള് മുറുക്കിത്തുപ്പീ
കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില്
പടികളിൽ ചങ്ങല കിലുക്കം കേട്ടു
കഅബത്തിൻ ശിഖരത്തിൽ ബാങ്കിന്റെ ഇസൈ കേറി
ആലങ്ങൽ ബിലാലോരെ വാഴ്ത്തിപ്പാടീ
ഖുറൈശീയ പ്രമാണികൾ കറുപ്പിന്റെ നില കണ്ട്
അകങ്ങളിൽ വെറുപ്പിന്റെ കടലിരമ്പി
ഇരമ്പലിൻ തിരയേറി സവർണ്ണത്വം തിമിരേറി
കഅബമേൽ ഗുറാബെന്ന് വിളിച്ചു കൂകി
തിഹാം മേലെ പറന്നവർ കാക്കകൾ ഇത് കേട്ട്
കറുപ്പിന്റെ പൊലിവിൽ പുളകം കൊണ്ടു
ജബ് റാഈൽ ഇറങ്ങിയേ വഹ് യോതീ ആയത്തിൽ
അവർണ്ണത്വം സമത്വവും ഹാജർ ചൊല്ലി
അവർണ്ണത്വം സമത്വവും ഹാജർ ചൊല്ലി
കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില്
പടികളിൽ ചങ്ങല കിലുക്കം കേട്ടു
വെളുപ്പെന്നും ഖിസ്സകളിൽ കനകത്തിൻ പല്ലക്കിൽ
കനമുള്ള ചെങ്കോലിൻ കിബറ് കേട്ടു
0 Comments
Drop a comment for corrections and the lyrics you need!!