LYRICS
മിന്നി മിന്നീ കണ്ണു ചിമ്മി
നിന്നെ നോക്കീ പാവപോൽ ഞാനിരിപ്പൂ...
വിങ്ങി വിങ്ങീ ഒന്നുമിണ്ടാൻ ഒന്നടുക്കാൻ
ഞാൻ കാത്തേ നിൽപ്പൂ..
പൂന്തെന്നൽപ്പോലെൻ  കിളിവാതിലിൻ 
അഴി നീക്കി നീ വരൂ....

എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നൂ...
അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നൂ...
കണ്ണുകൾ കൊള്ളവേ ഉള്ളു നീറുന്നു...
ആദ്യമായ്..!

മ് ..മ് ..
നിൻവിരൽ തുമ്പുകൾ മിന്നലാകുന്നു.
നിൻസ്വരം പോലുമിന്നീണമാകുന്നൂ...
പിഞ്ചിളം കുഞ്ഞുപോൽ മെയ് ചുവക്കുന്നൂ. 
സ്വപ്നമായേ. ഓ..!

മിന്നി മിന്നീ കണ്ണു ചിമ്മി
നിന്നെ നോക്കീ പാവപോൽ ഞാനിരിപ്പൂ...
വിങ്ങി വിങ്ങീ ഒന്നുമിണ്ടാൻ ഒന്നടുക്കാൻ
ഞാൻ കാത്തേ നിൽപ്പൂ..

കൺമഷിക്കൂടിതാ ഞാൻ തുറക്കുന്നൂ..
കാൽവിരൽ മണ്ണിലേ ചിത്രമാകുന്നൂ..
എന്നിലേ പൊൻ മയിൽ പീലി നീർത്തുന്നൂ..
വെറുതേ...

നീ വരും വീഥിയിൽ ഞാനിരിക്കുന്നൂ..
നിന്റെ കൺകോപവും ഭംഗി തോന്നുന്നൂ..
നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നൂ..
മന്ത്രമോ ചൊല്ലൂ

മിന്നി മിന്നീ കണ്ണു ചിമ്മി
നിന്നെ നോക്കീ പാവപോൽ ഞാനിരിപ്പൂ...
വിങ്ങി വിങ്ങീ ഒന്നുമിണ്ടാൻ ഒന്നടുക്കാൻ
ഞാൻ കാത്തേ നിൽപ്പൂ..
പൂന്തെന്നൽപ്പോലെൻ കിളിവാതിലിൻ 
അഴി നീക്കി നീ വരൂ...