Nee Madhu Pakaroo Lyrics from the Movie Moodalmanju in Malayalam.


നീ മധുപകരൂ, മലര്‍ചൊരിയൂ,
അനുരാഗപൗര്‍ണ്ണമിയേ...
നീ മായല്ലേ, മറയല്ലേ,
നീലനിലാവൊളിയേ...
 
നീ മധുപകരൂ, മലര്‍ചൊരിയൂ,
അനുരാഗപൗര്‍ണ്ണമിയേ...

മണിവിളക്കുവേണ്ടാ,
മുകില്‍കാണേണ്ടാ, ഈ പ്രേമസല്ലാപം...
മണിവിളക്കുവേണ്ടാ,
മുകില്‍കാണേണ്ടാ, ഈ പ്രേമസല്ലാപം...
കളിപറഞ്ഞിരിക്കും,
കിളിതുടങ്ങിയല്ലോ, തന്‍ രാഗസംഗീതം..
ഇരുകരളുകളില്‍ വിരുന്നുവന്നൂ...
മായാത്തമധുമാസം...
 
നീ മായല്ലേ, മറയല്ലേ,
നീലനിലാവൊളിയേ...
 
മാനം കഥപറഞ്ഞൂ,
താരം കേട്ടിരുന്നൂ,
ആകാശമണിയറയില്‍...
മാനം കഥപറഞ്ഞൂ,
താരം കേട്ടിരുന്നൂ,
ആകാശമണിയറയില്‍...
മിഴിയറിയാതെ
നിന്‍ ഹൃദയമിതില്‍ ഞാന്‍ ചോരനായ് കടന്നൂ...
ഉടലറിയാതെ, ഉലകറിയാതെ,
നിന്‍ മാനസം കവര്‍ന്നൂ...

നീ മായല്ലേ, മറയല്ലേ,
നീലനിലാവൊളിയേ...

നീ മധുപകരൂ, മലര്‍ചൊരിയൂ,
അനുരാഗപൗര്‍ണ്ണമിയേ... 

Singer(s) K J Yesudas
Lyricist(s) P Bhaskaran
Music(s) Usha Khanna