ഏതോ ഇരുളല മാഞ്ഞുവോ ഓഹോ    

ദൂരേ പുലരൊളി വീശിയോ ഓഹോ

ഇരുളിൽ മായും സൂര്യനും

ഇരവിൽ മിന്നും ചന്ദ്രനും

നിന്നെ നോക്കി നിന്നുവോ താരമേ...

 

ദുംദുംദാന ദുംദാനനനനാ

ദുംദുംദാന ദുംദാനനനനാ

ദുംദുംദാന ദുംദാനനനനാ നാ...(2)

 

ദൂരെ വാനിടങ്ങളിൽ

ചായും താരകങ്ങൾ പോൽ

കാറ്റിൻ തേരിലേറി അങ്ങു മെല്ലെ മാഞ്ഞിടാം...(2)

 

ദൂരേ ദൂരേ താരമേ താരമേ

ദൂരേ ദൂരേ ദൂരെ ദൂരേ

താരമേ... താരമേ....

 

കണ്ണെത്താത്ത ദൂരങ്ങൾ ഇതുവഴി

മേഘം പോലെ മായുന്ന വഴികളിൽ

ദാഹത്തോടെ തേടുന്ന മിഴികളിതോ

ഈറൻ മഞ്ഞു മൂടുന്ന മനം ഇതിൽ

ആരോ വന്നു പുൽകുന്ന മിഴികളിൽ

മെല്ലെ വന്നുവീശുന്ന പുലരിയിതോ

 

ദൂരെ വാനിടങ്ങളിൽ

ചായും താരകങ്ങൾ പോൽ

കാറ്റിൻ തേരിലേറി അങ്ങു മെല്ലെ മാഞ്ഞിടാം...(2)

 

ദൂരേ ദൂരേ... താരമേ...

ദൂരേ ദൂരേ ദൂരെ ദൂരേ

താരമേ... താരമേ...


Singer Anne Amie
Lyricist Binil Varghese
Music Alfred Jeejo