ഇതളുകൾ ചിതറിയ നേരം

ഇതുവഴി നീ വരുവോളം

ഇതളുകൾ ചിതറിയ നേരം

ഇതുവഴി നീ വരുവോളം

ഞാൻ കാത്തു നിന്നീടാം

ഒരു നോക്കു കാണുവാൻ

മിണ്ടാതെ മിണ്ടും നിൻ

മൗനങ്ങള്‍ കേൾക്കുവാൻ

 

പകലൊരു മഴയുടെ മനസ്സിലെ രാഗം മൂളവേ

നീ വരും ഈ വഴി എൻ മിഴി പൂക്കൾ പൂക്കവേ .......(2)

തന്നന്നന്നാനാനാനേ... രരരരരേരിരിനാ...

തന്നന്നന്നാനാനാനേ... ഏയ്...

 

നാളെത്ര നീളുന്നു നിന്നോടു മിണ്ടാനായ്

കൊതിയോടെ പാടുന്നു നീയൊന്ന് കേൾക്കാനായ്

ആ..ആ... നാ... നാനാ.. ആ..

 

നാളെത്ര നീളുന്നു നിന്നോടു മിണ്ടാനായ്

കൊതിയോടെ പാടുന്നു നീയൊന്ന് കേൾക്കാനായ്

 

ആരു നീ എന്നോമലേ

ചേർത്തു ഞാൻ എൻ ജീവനിൽ

പകലൊരു മഴയുടെ മനസ്സിലെ രാഗം മൂളവേ

നീ വരും ഈ വഴി എൻ മിഴി പൂക്കൾ പൂക്കവേ

ഞാൻ കാത്തു നിന്നീടാം

ഒരു നോക്കു കാണുവാൻ

മിണ്ടാതെ മിണ്ടും നിൻ

മൗനങ്ങള്‍ കേൾക്കുവാൻ

 

പകലൊരു മഴയുടെ മനസ്സിലെ രാഗം മൂളവേ

നീ വരും ഈ വഴി എൻ മിഴി പൂക്കൾ പൂക്കവേ

ഇതളുകൾ ചിതറിയ നേരം

ഇതുവഴി നീ വരുവോളം

ഇതളുകൾ ചിതറിയ നേരം

ഇതുവഴി നീ വരുവോളം 


Singer Ishan
Lyricist Akhil Muraleedharan
Music U. S. Deeksh