വരിക വരിക വരിക
വാ വരിക ദൈവമേ
ദീപം തെളിയണെ വാ..(2)
കിഴക്കുദികണ
സൂരിയ ഭഗവാനെ
ഞാനിതാ കൈ തോഴുന്നേ..(2)
കൊടുങ്ങല്ലൂരെ നല്ലോരമ്മേടെ
ഞാനിതാ കൈ തൊഴുന്നേൻ (2)
കൊടുങ്ങല്ലൂരെ നല്ലോരമ്മേടെ
ഞാനൊന്ന് പോയിവരട്ടെ
ആരുടെയാരുടെ
മാരിയ പോയ്ങ്കാവിലോ
നല്ലോം തെളിയട്ടെ വാ...
തിരിച്ചൊന്ന് പോയ് വരുമ്പോൾ
എന്തോരടയാളോ
എന്തൂരദയാളോണ്ട്...
വലത്താന കയ്യിലേ
അരിന്തിരിയായിട്ട്
എടത്താനാ കയ്യിലിലെ
വെള്ളരി പൂവുമായ്
ഞാനൊന്ന് പോയ് വരട്ടെ..
കൊടുങ്ങല്ലൂര്
നല്ലോരമ്മേ
എന്നെ തടുക്കല്ലെട്ടോ..(2)
വരവുണ്ട് വരവുണ്ട്
വരവുജാലുണ്ട് (2)
കാറ്റത്തെ കരിയിലപോലെ
പാറി പറക്കട്ടെ..
തിരിച്ചിട്ട തിരിവളപോലെ
ഒന്നായി പോരട്ടെ...
കുതിര കളികൊണ്ടങ്ങനെ
കൂത്താടി പോരട്ടെ...
ആനകലി കൊണ്ടങ്ങനേ
അങ്കം മറിയട്ടെ...
തുള്ളട്ടെ തുള്ളട്ടെ
തുള്ളി തെളിയട്ടേ...
Singer(s) | - |
Lyricist(s) | - |
Music(s) | - |
0 Comments
Drop a comment for corrections and the lyrics you need!!