വെണ്ണിലാവേ നിൻ കിനാവിൽ തിരുനബി വന്നുവോ

അനുപമ റൂഹിൽ ആനന്ദമാലേ  മിന്നിയോ

വെന്തുനീറും ഹൃദയനോവിൽ തേൻകണം ചിന്തിയോ

മധുരിത നൂറിൽ ആറാടി മോഹം പൂത്തുവോ

വിളികേൾക്കൂ യാ റഹീം

വിധിയേകൂ യാ കരീം

മനദാഹം തീർക്കുവാൻ തുണയേകൂ യാ കരീം

 

വെണ്ണിലാവേ നിൻ കിനാവിൽ തിരുനബി വന്നുവോ

അനുപമ റൂഹിൽ ആനന്ദമാലേ  മിന്നിയോ

 

കവിളോരം ഒഴുകണ കണ്ണീർ

കദനത്തിൻ കരവഴിയരികിൽ

കനവേറെ നിറയും ചാലുകൾ

 

വഴിനീളെ തുടരണ വ്യഥയിൽ

വന ശാന്തത തിരയുവതിവനില്‍

വിരിയേണം നൂറിൻ ഇതളുകൾ

 

മൊഴിയേക്കാൾ എത്രയോ

മധുവേകും മൗനമേ

മദ്ഹ് അറിയാൻ ഉള്ളിലായി

മദദിനിയും നൽകുമോ

 

തിരു ത്വാഹാ തങ്ങളെ

തരുൾ ആറ്റൽ തിങ്കളേ

തണുവേകും തെന്നലേ

തണലാകും തീരമേ

 

അകതാരിലെ ‘ആ’ലിൻ ഇരുളിൽ

അനുരാഗ കുളിരല ഒഴുകാൻ

അഹദോന്റെ ഹബീബേ തേടി ഞാൻ

 

ഓരോരോ പകലിരവൊഴിയാ-

-തോതുന്ന വിരാമ സ്വലാത്തിന്‍

ഓരങ്ങളിൽ ഉണ്ടെൻ സയ്യിദ്

 

ആലങ്ങൾക്ക് ഉടയവൻ അനുവാദം നൽകവേ

അഹദോന്റെ ചാരെയായ് അദബോടെ പോയവർ

മഹ്റുന്നൂര്‍ അരികിലായ് ബഹുമാനം നേടിയോര്‍

ബഹ്ജത്തായ് വന്നവർ ബദ്ർ ഒത്ത തിങ്കളേ

 

വെണ്ണിലാവേ നിൻ കിനാവിൽ തിരുനബി വന്നുവോ

അനുപമ റൂഹിൽ ആനന്ദമാലേ  മിന്നിയോ

വെന്തുനീറും ഹൃദയനോവിൽ തേൻകണം ചിന്തിയോ

മധുരിത നൂറിൽ ആറാടി മോഹം പൂത്തുവോ

വിളികേൾക്കൂ യാ റഹീം

വിധിയേകൂ യാ കരീം

മനദാഹം തീർക്കുവാൻ തുണയേകൂ യാ കരീം

 

വെണ്ണിലാവേ നിൻ കിനാവിൽ തിരുനബി വന്നുവോ

അനുപമ റൂഹിൽ ആനന്ദമാലേ  മിന്നിയോ

  


Singer

Shahid Ali Koduvally

Lyricist(s)

Rashidriyas Calicut
Junaid Chorkkala

Director Hafiz Aseem Thodupuzha