Find your favourite song "Neeye Bhoovin" lyrics in Malayalam


നീയെ ഭൂവിൻ നാദം രൂപം
വീറായ്‌ ‌ മുന്നിൽ  മാറും നേരം
വീഴാതെങ്ങും നീളും നാളം
നീയേ തീയായ് ആളും ലോകം

പാശബന്ധനാത് സർവ്വം മോചയ
ജീവദായിനീ ഹെ നാരീ  നീ

മഹിതചരിതമതേറെ  പറയുവതിന്നിനി നേരം
മതിയാവതില്ലിഹ  ബാലെ
പരിചൊടു പോവുക  നീയേ
മതി ശോകഭാവമേതേറെ
മതിയിൽ നിൻ  ഉൾമുഖമാകെ
ഉണർന്നാൽ നീ നിർജ്ഝരി മാതെ
വളർന്നീടു  ഈ ജഗത്താകെ
നീയേ  നാരീ  മഹാബലരൂപിണി
നിൻ പദധൂളിയിൽ  മായുമീ നാകമേ
മഹാസൂര്യമതിശുഭതാരക പ്രോജ്ജ്വലമീമുഖം വാഴണമീ  വിധേ

Singer(s) Renuka Arun
Lyricist(s) Dhanya suresh Menon
Music(s) Sooraj S Kurup