Find your favourite song Kunju Kunjali Lyrics here. The song is taken from the movie Kunjali Marakkar.


കുഞ്ഞു കുഞ്ഞാലിക്ക് 
ഒന്നുറങ്ങേണം
രാരീരം രാരോ 
രാരീരം രാരോ
ഉമ്മ തൻ നെഞ്ചത്തൊ-
രൂയാല് വേണം
പാട്ടിന്റെ ഈണം 
കാതിലും വേണം
ചെല്ലക്കാറ്റെ 
വീശണം നീയും
തന്നന്നം താളത്തിൽ 
ചാരത്തു വേണം 
ഉണ്ണിപ്പൂവേ 
കൂട്ടിനു വേണം
ചെമ്മുത്തം പൊൻമുത്തം 
കണ്ണത്തിൽ വേണം

കുഞ്ഞു കുഞ്ഞാലിക്ക് 
ഒന്നുറങ്ങേണം
രാരീരം രാരോ 
രാരീരം രാരോ

കരുണ്ണ്യ റബ്ബെന്റെ 
കൈകളിൽ തന്ന
മാണിക്യ കല്ലേ
മിഴിപൂട്ടുക പതിയെ
നാളത്തെ സൂര്യന്റെ
ചേലൊത്ത രൂപം
മാനത്തിൻ മേലെ 
കണികണ്ടിനി ഉണരാൻ
നറുവെണ്ണിലാവേ 
തഴുകാൻ വരില്ലേ
താലോലം മെയ്യിൽ
എന്നോമൽ തങ്കത്തിൻ
ചന്തങ്ങൾ കണ്ടേ
കണ്ണൊന്നും വക്കല്ലേ
രാത്തിങ്കൽ പെണ്ണെ

കുഞ്ഞു കുഞ്ഞാലിക്ക് 
ഒന്നുറങ്ങേണം
രാരീരം രാരോ 
രാരീരം രാരോ

നേരൊക്കും ആണത്തം
വാവക്കും വേണം
വീറുള്ളിൽ വേണം
കനിവുള്ളൊരു കരളും
നാടിന്നു വേണ്ടുന്നോൻ 
ആകേണം നീയും
മേഘങ്ങൾ തൊട്ട്
മകനെയിനി വളര്

ചുവടൊന്നു വക്കേ
വിരലൊന്നു തന്നേ 
ഞാനില്ലേ കൂടെ
എന്നെന്നും കുഞ്ഞാലി
വാഴട്ടെ മണ്ണിൽ
ഉമ്മക്ക് തന്നുണ്ണി 
പൊന്നുണ്ണിയല്ലേ

കുഞ്ഞു കുഞ്ഞാലിക്ക് 
ഒന്നുറങ്ങേണം
രാരീരം രാരോ 
രാരീരം രാരോ
ഉമ്മ തൻ നെഞ്ചത്തൊ-
രൂയാല് വേണം
പാട്ടിന്റെ ഈണം 
കാതിലും വേണം
ചെല്ലക്കാറ്റെ 
വീശണം നീയും
തന്നന്നം താളത്തിൽ 
ചാരത്തു വേണം 
ഉണ്ണിപ്പൂവേ 
കൂട്ടിനു വേണം
ചെമ്മുത്തം പൊൻമുത്തം 
കണ്ണത്തിൽ വേണം
ചെമ്മുത്തം പൊൻമുത്തം 
കണ്ണത്തിൽ വേണം
രാരീരം രാരീരം
രാരീരം രാരോ

Singer(s) K. S. Chithra
Lyricist(s) Hari Narayanan
Music(s) Ronnie Raphael