Find Song PuzhuPulikal lyrics here in Malayalam. This song is taken from the Movie Kammattipaadam which focused on how the Dalit community was forced to give up their lands to real-estate mafias and how modern urbanisation of Kochi metro-city took place over the plight of the Dalits. Just like the Movie, this song also refers to the same issue.


ഞാനറിയും  കുരലുകളെല്ലാം 
എന്റേതോ   പൊന്നച്ചാ... 
നീ  അറിയും  കുരലും  ചങ്കും 
എല്ലാരുടേം  പൊന്മകനെ ..
ഞാനെന്തിയ ചാറും  ചാരവും 
മധുവല്ലേ  പൊന്നച്ചാ ..
നീ  മോന്തിയ  മധു  നിൻ  ചോര 
ചുടു  ചോര  പൊൻ  മകനെ ..

നാമ്പോട്ടിയ   പൊക്കാളിക്കര 
നാമ്പോട്ടിയ  പൊക്കാളിക്കര 
എങ്ങേപോയ് നല്ലച്ഛാ 
നീ  വാരിയ  ചുടു  ചോറൊപ്പം 
വെന്തേ  പോയി  നന്മകനെ ..

ആ  കാണും  മാമലയൊന്നും 
നമ്മുടേതല്ല  എന്മകനെ ..
ഈ  കായൽ  കയവും  കരയും 
ആരുടേയുമല്ല  എന്മകനെ ..
പുഴു  പുലികൾ  പക്കി  പരുന്തുകൾ 
കടലാനകൾ  കാട്ടുരുവങ്ങൾ 

പുഴു  പുലികൾ  പക്കി  പരുന്തുകൾ 
കടലാനകൾ  കാട്ടുരുവങ്ങൾ 
പലകാല  പരദൈവങ്ങൾ 
പുലയാടികൾ  നമ്മളുമൊപ്പം 
നരകിച്ചു  പൊറുക്കുമിവിടം ..
ഭൂലോകം  തിരുമകനെ ..
കലഹിച്ചു  മരിക്കുമിവിടം ..
ഇഹലോകം  എൻതിരുമകനെ ..

താനെ .. താനെ .. തക  തന്താന്നേ ....
താനെ .. താനെ .. തക  തന്താന്നേ ....

Singer(s) Sunil Mathai, Savio Laz
Lyricist(s) Anwar Ali
Music(s) Vinayakan