കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖല്‍ബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങുപോയ് സുബ്ഹാനെ നീ
ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ
കണ്ണുമൂടി പോകയായ്
ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും
അമ്പിളിക്കതിരാകണേ
കാറ്റ് വീഴ്ത്തും പൂമരം
ഇണനൂല് പൊട്ടിയ പമ്പരം
നീറ്റിലലയും തോണിയിൽ
പിടയുന്നു തീരാ ഗദ്ഗദം
നോവിന്‍റെ മാറിൽ മോഹത്തിൻ ഖബറും
ഞാനിന്നടക്കി പിരിയവേ
മാവിൻറെ ചോട്ടിൽ പട്ടുറുമാലും
ഒപ്പനപാട്ടും തേങ്ങിയോ
കെസ്സ് പാട്ടിൻ ഈണം എല്ലാം
എങ്ങുപോയി മാഞ്ഞിടുന്നു
കണ്ണുനീരും ബാക്കി തന്ന്
നീ മറഞ്ഞു ഓമലേ,.. എൻറെ ഓമലേ...
റബ്ബി യാ മന്നാന്‍
തുബ്ത്തു യാ റഹ്മാന്‍
സാല ഗൈനൈനി
ദിഉതു യാ സുബ്ഹാന്‍
അസ്ഹറൂ ഫീ കുല്ലിലീ
അഫ്ത്തശൂ ഫീ കുല്ലി ഹൌലി
ഐന അന്‍ത യാ ഹബീബി
അന്‍ത യാ മൌലാ യാ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖല്‍ബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
ഇല്ല പൊന്നേ ജീവിതം
ശഹനായി മൂളീ നൊമ്പരം
എൻറെ കളിമൺ കോട്ടയും
ഉടയുന്നു തോരാ മാരിയിൽ
ജന്മത്തിൽ ആദ്യം കിത്താബിൽ എഴുതി
എല്ലാമേ നീയും ഉടയോനേ
ഞാനറിഞ്ഞില്ല എന്നെയും വിട്ട്
നീ പോകുമെന്ന് റാണിയേ
തമ്പുരാനേ കേൾക്കണേ നീ
എൻറെ നോവിൻ ഈ വിലാപം
എന്നെ നീയിന്നേകൻ ആക്കി
പോയ് മറഞ്ഞോ ഓമലേ,.. എൻറെ ഓമലേ..
റബ്ബി യാ മന്നാന്‍
തുബ്ത്തു യാ റഹ്മാന്‍
സാല ഗൈനൈനി
ദിഉതു യാ സുബ്ഹാന്‍
അസ്ഹറൂ ഫീ കുല്ലിലീ
അഫ്ത്തശൂ ഫീ കുല്ലി ഹൌലി
ഐന അന്‍ത യാ ഹബീബി
അന്‍ത യാ മൌലാ യാ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖല്‍ബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങുപോയ് സുബ്ഹാനെ നീ
ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ
കണ്ണുമൂടി പോകയായ്
ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും
അമ്പിളിക്കതിരാകണേ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖല്‍ബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
Vocals | Afsal |
Lyricist | --- |
Music | --- |
0 Comments
Drop a comment for corrections and the lyrics you need!!