മഴക്കാറിനൊടുവിൽ തേൻ ഒഴുകുന്ന പുഴ വന്നേ

കവിളിൽ തലോടുമെന്ന് ഞാൻ മറന്നുപോയീ

മഴക്കാറിനൊടുവിൽ തേൻ ഒഴുകുന്ന പുഴ വന്നേ

കവിളിൽ തലോടുമെന്ന് ഞാൻ മറന്നുപോയീ

 

മുള്ളുള്ള തണ്ടിലെ മുനയുള്ള നോവുകൾ

മണമുള്ള പൂവിനാൽ ഉരുകുമെന്നും..

ഞാൻ മറന്നു പോയി

 

മഴക്കാറിനൊടുവിൽ തേൻ ഒഴുകുന്ന പുഴ വന്നേ

കവിളിൽ തലോടുമെന്ന് ഞാൻ മറന്നുപോയീ

 

കടൽ ആഴമുള്ള നെഞ്ചിൽ

കരുതൽ തടങ്കൽ തീർത്ത്

കരയോടു പൊരുതും തിരമാലയായിരുന്നുവല്ലോ നീ

മലർവാക പൂത്ത കണ്ണിൽ

പുലർവാനമോലും കന്തല്‍

തണൽ ഏകുവാൻ ഒരുക്കി കാത്തിരുന്നുവല്ലോ നീ

മിഴിനീരു വാർന്നു വീണ പാതയിൽ

കനലായെരിഞ്ഞ മോഹതാരമേ

ഒരു മഞ്ഞുതുള്ളി പോലലിഞ്ഞു ചേർന്നിടാം

ഇനി നിൻ മാറിൽ സദാ

 

മഴക്കാറിനൊടുവിൽ തേൻ ഒഴുകുന്ന പുഴ വന്നേ

കവിളിൽ തലോടുമെന്ന് ഞാൻ മറന്നുപോയീ.. 


Vocals Sithara Krishnakumar
Lyricist Suhail Sulthan
Music Yunuseo