mmm... 

വെയിലും ചൂടും നേരങ്ങളിൽ 

കനൽ എരിയും മോഹങ്ങൾ 

വെയിലും ചൂടും നേരങ്ങളിൽ 

കനൽ എരിയും മോഹങ്ങൾ 


പൊള്ളിയടരും കിനാവുകൾ 

കൈ വിളക്കിൻ നാളത്തിൽ 

ചെറു തിരി നെയ്ത്തിരി പോലുരുകുന്നോ 

mmm.. mmm


മഴ പൊഴിയും വഴികളിൽ 

മിഴിക്കുമീ ചെറുകുമിളകൾ 

ഇരവിലെ ചെറു നാളത്തിൻ 


നേർക്കു കൊതികൊള്ളുമാ 

ചിറകുകൾ ഒരായിരം 

മോഹ ജ്വാലകൾ പടരുമീ 

മണ്ണിൻ മണമുലാവുമായ് 

കുളിരിലൂര്‍ന്നുറങ്ങവേ


വെയിലും ചൂടും നേരങ്ങളിൽ 

കനൽ എരിയും മോഹങ്ങൾ 

പൊള്ളിയടരും കിനാവുകൾ 

കൈ വിളക്കിൻ നാളത്തിൽ 

ചെറു തിരി നെയ്ത്തിരി പോലുരുകുന്നോ 

mmm.. mmm  


Vocals Aparna Baamurali
Lyricist Meenakshi Manohar
Music Amith Sajan & Anjali R Warrier