Aadharanjali Lyrics Malayalam (ആദരാഞ്ജലി)
സുഖിക്കാം വാ
മൂഷികരേ വരിവരി

ഇനിമേൽ നാം
ഒറ്റ മുറി ഒറ്റ വിരി
ഭജിക്കാം വാ ഒത്തുചൊല്ലാം
ദൈവമൊഴി
വിളിച്ചോ നീ
എത്തുകില്ലാ രക്ഷയിനി

പുതയ്ക്കാനായ്
കഞ്ഞിമുക്കാം വെള്ളത്തുണി
പുകയ്ക്കാനായ്
ചന്ദനത്തിൻ തിരി മതി
അലങ്കാരം
രണ്ടു വീതം പഞ്ഞിയുണ്ട
അവസാനം വിശ്രമിക്കാൻ
മണ്ണിന്നടി

പെട്ടീം പായെടുത്തൊരു 
വാതിലിൽ മുട്ടാം
വിരലില്ലാതെ
നട്ടപ്പാതിരയ്ക്കൊരു
പാട്ട് മുഴക്കാം പതിവില്ലാതെ
പെട്ടെന്നാകെ മുന്നിലെ 
ഭിത്തിയിലോരോ നിഴലാടുമ്പോൾ
കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ

ചെയ്യും പിഴ പിഴ പിഴ
അതിൻ വില കൊടും വില
തെറ്റും നില സമ നില
മൊത്തം വിറ വിറ
തുപ്പും നുര പത
ചോരക്കറ കൊണ്ട്
നിറയ്ക്കും പുര

നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ

Singer(s) Sushin Shyam
Lyricist(s) Vinayak Sasikumar
Music(s) Sushin Shyam