മം മം മം മഞ്ഞുതുള്ളി മാറിലേന്തി
കണ്ണിന് കൗതുകമേകി..(മം മം മം)

മുന്നിൽ നിൽക്കും കന്യകേ നിൻ

ഉള്ളിൽ മന്ത്രം കേട്ടു..(മുന്നിൽ)

(മം മം മം)

 

അസ്ഥികൾ പൂക്കുന്നു

അഗ്നികൾ പടരുന്നു..(അസ്ഥികൾ)

ആ കനി തേടി ആവേശത്തിൻ

ആദിപതഗം അണയുന്നു..

അന്യോന്യം നാം അറിയുന്നു

അഖിലവും തമ്മിലരുളുന്നു..

(മം മം മം)

 

ആടകളഴിയുന്നു

വ്രീളകൾ പൊതിയുന്നു(ആടകളഴിയുന്നു)

ചേതനയാലെ

ചേതനതൊട്ടു മേനികൾ

രണ്ടും ഒന്നായി..

രഹസ്യങ്ങൾ ഇല്ലാതാകുന്നു

രതിമന്ദാരം വിരിയുന്നു...

(മം മം മം)


Singer Vidhu Prathap
Lyricist Poovachal Khader
Musician Satheesh Viswa