മഴത്തുള്ളികൾ ആഹാ മഴത്തുള്ളികൾ
മുത്തുപോൽ പൊഴിയും മഴത്തുള്ളികൾ

മഴത്തുള്ളികൾ ആഹാ മഴത്തുള്ളികൾ

ജലധാരിലുധിരും മഴത്തുള്ളികൾ....

 

സ്നേഹം പൂക്കുമീരാവിൽ

കൺകളിൽ നിറ മലരായ്

മനസ്സിലൊരു കുളിർ കാറ്റേകി

പറന്നുയരാം ചിറകില്ലാതെ (സ്നേഹം)

മാനത്തു ചെന്നു തൊടാൻ

കൈക്കുമ്പിൽ പൂക്കളെ

താഴേക്കു വിതറിയിടാം

പവിഴ മഴ മുത്തുകളെ..(മാനത്തു)

(മഴത്തുള്ളികൾ)

 

പ്രണയം പൂക്കുമീ മഴവിൽ

കൺകളിൽ വർണ്ണമായ്

ഹൃദയമൊരു കാറ്റാടി

പറന്നുയരാം ചിറകേകി..(പ്രണയം)

മാനത്തു മുത്തം നൽകാം

വെൺ മേഘപ്പൂക്കളെ

ആരാരുമറിയാതെ

പ്രണയമഴ മുത്തുകളെ.. (മാനത്തു)

(മഴത്തുള്ളികൾ)

.


Singer Sameersha
Lyricist Krishna Priyadarsan
Musician Suresh Erumeli