ഇതളാർന്നു പെയ്ത മഴയിൽ ആകാശമേ
തഴുകുന്നു മണ്ണിലിനിയും ഇരവാകവേ
താഴെ വീണുടഞ്ഞ മോഹമേഘം

സദാ ... ഇനി ഇതാ ...തൊടും ... നറുമഴ ...
വൃഥാ ... പെയ്തിതാ ... എന്നിലാ ... പുതുമഴ ...

നേരം കടന്നേ പോകുന്നതും
ഇളം കയ്യോടകന്നേ സ്വപ്നങ്ങളും
കൺകോണോടു ചേരും നീർമൊട്ടെങ്കിലും
മിഴി ചിമ്മാതിങ്ങു കാത്തീടുന്നുവോ
ഓർമ്മപെയ്തു തോർന്നൊഴിഞ്ഞു മൂകം

സദാ ... ഇനി ഇതാ ...തൊടും ... നറുമഴ ...
വൃഥാ ... പെയ്തിതാ ... എന്നിലാ ... പുതുമഴ ...

ഉള്ളം വിതുമ്പും നിശ്വാസവും 
നാം തമ്മിൽ കുഴങ്ങും മൗനങ്ങളും
കാൽപ്പാദങ്ങളെങ്ങോ നീളുന്നെങ്കിലും
മനസ്സോ നീ വന്നിടാൻ കാക്കുന്നുവോ
കാലമേറെ പോയ്മറഞ്ഞു മൂകം

ഇതളാർന്നു പെയ്ത മഴയിൽ ആകാശമേ
തഴുകുന്നു മണ്ണിലിനിയും ഇരവാകവേ
താഴെ വീണുടഞ്ഞ മോഹമേഘം

സദാ ... ഇനി ഇതാ ...തൊടും ... നറുമഴ ...
വൃഥാ ... പെയ്തിതാ ... എന്നിലായ് ... പുതുമഴ ...

 


Singer Zeba Tommy 0
Lyricist Anu Elizabeth Jose
Musician Hesham Abdul Wahab