ശുഭവിഭാതമായ് സൂര്യൻ പുഞ്ചിരിക്കയായ്
ഇരുളു ചൂഴുമാ നേരം മാഞ്ഞുപോകയായ്
തളരാതേ ഇടറാതേ തിരയുന്നോ പുതുതീരം

വേനൽ മരുവിൽ വെയിലാഴുമ്പോഴും
നീളും വഴിയിൽ പദമൂന്നും വേഗം
കനലുള്ളിൽ അണയാതേ പടവേറാൻ പൊരുതുന്നോ

കാലം കനിവാൽ വിരൽ നീട്ടും നേരം
പൂക്കും കനവിൽ നിറമേറുന്നേറെ
ചിറകേറാൻ ഉയരങ്ങൾ വരവേൽക്കാൻ നിറവാനം

മായാതേ പകലിരവ് മായാതേ 
നീങ്ങുന്നേ അരിയനിറമാകുന്നേ

ശുഭവിഭാതമായ് സൂര്യൻ പുഞ്ചിരിക്കയായ്
ഇരുളു ചൂഴുമാ നേരം മാഞ്ഞുപോകയായ്
തളരാതേ ഇടറാതേ തിരയുന്നോ പുതുതീരം
മായാതേ പകലിരവ് മായാതേ 
നീങ്ങുന്നേ അരിയനിറമാകുന്നേ


Singer K S Harisankar
Lyricist Manu Manjith
Musician Unni Elayaraja